
ഹൽദ്വാനി: ഹൽദ്വാനിയിലെ കോട്‌വാലി പ്രദേശത്ത് കാർ കനാലിൽ വീണ് ഒഴുകി പോയി(Car). അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ കാറിൽ ഉണ്ടായിരുന്ന 4 യാത്രക്കാർ മരിച്ചു. നഗരത്തിലെ അഗ്നിശമനസേനയുടെ ഓഫീസിന് പിന്നിലാണ് സംഭവം നടന്നത്. വെള്ളക്കെട്ടുള്ള റോഡിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ദിവസങ്ങളായി തുടരുന്ന പേമാരിയിൽ ജലസേചന കനാൽ കവിഞ്ഞൊഴുകുകയായിരുന്നു. കാർ കനാലിലേക്ക് വീണ് തലകീഴായി മറിഞ്ഞു. ഇതോടെ കാറിനുള്ളിലേക്ക് വെള്ളം കയറി. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കാര് പുറത്തെടുത്തത്. ലോക്കൽ പോലീസും ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.