
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ-ശിവപുരി ലിങ്ക് റോഡിൽ കാർ ഇടിച്ച് 4 കൻവാർ തീർത്ഥാടകർക്ക് ദാരുണാന്ത്യം(Car crash). ഇതിൽ 3 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന 6 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ജാൻസിയിലെ ശീത്‌ല മാതാ മന്ദിർ തിരഹയ്ക്ക് സമീപമാണ് അപകടം നടന്നത്. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലിസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.