
ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ ഉദംപൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു(Car collide). അപകടത്തിൽ 8 അമർനാഥ് തീർത്ഥാടകർക്ക് പരിക്കേറ്റു. ഉധംപൂരിലെ ബട്ടൽ ബലിയാൻ പ്രദേശത്ത് ബാരിക്കേഡ് തകർത്താണ് അപകടം നടന്നത്.
ജമ്മുവിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെട്ട തീർത്ഥാടകരുടെ 16-ാമത് ബാച്ചാണ് അപകടത്തിൽപെട്ടത്. അതേസമയം പരിക്കേറ്റ എട്ട് യാത്രികരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.