
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിൽ വാഹനാപകടം(Car collide). ഹരിദ്വാറിൽ നിന്ന് ഫരീദാബാദിലേക്ക് പോയ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. അപകട സമയം കാറിൽ 6 പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള 3 പേർക്ക് പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ അക്ബർപൂർ ടോൾ പ്ലാസയ്ക്ക് സമീപം ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.