മുംബൈ കോസ്റ്റൽ റോഡ് ടണലിൽ കാറിന് തീപിടിച്ചു: സുരക്ഷാ കാരണത്താൽ തുരങ്കമടച്ച് പോലീസ്; ഗതാഗതം സ്തംഭിച്ചു| catches fire

തുരങ്കത്തിന് സമീപം വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ അനുഭവപ്പെട്ടത്.
 catches fire
Published on

മഹാരാഷ്ട്ര: മുംബൈ കോസ്റ്റൽ റോഡ് ടണലിൽ കാറിന് തീപിടിച്ചു(catches fire). ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ടണലിനുള്ളിൽ കനത്ത പുക ഉയർന്നു. ഇതോടെ സുരക്ഷാ കാരണങ്ങളാൽ തെക്കോട്ടും വടക്കോട്ടും ഉള്ള ഗതാഗതം തടയുകയും തുരങ്കം അടയ്ക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് തുരങ്കത്തിന് സമീപം വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ അനുഭവപ്പെട്ടത്. രണ്ട് ഫയർ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാൻ സംഭവ സ്ഥലത്തെത്തിയത്. അതേസമയം ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com