ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. തൂത്തുക്കുടി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ മൂന്ന് ഹൗസ് സർജൻമാർക്ക് ദാരുണാന്ത്യം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.(Car carrying doctors crashes into tree, 3 people die tragically)
ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരിച്ചവർ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23), മുകിലൻ (23) എന്നിവരാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരൺ, കൃതിക് കുമാർ എന്നിവരെ തൂത്തുക്കുടി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പോലീസ് വ്യക്തമാക്കി.