അലിഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച് തീപിടുച്ചു: 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു | Car and truck collide

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്.
 Car and truck collide
Published on

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായി(Car and truck collide). അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 കുടുംബാംഗങ്ങൾ വെന്തുമരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇവർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം നടന്നത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഒരു ഇന്ധന ടാങ്ക് പൊട്ടിയതാണ് തീപിടിത്തതിന് കാരണമായത്. അതേസമയം, 2 വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com