
മധുബാനി: മധുബാനിയിൽ 301 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. 75 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഒരു കഞ്ചാവ് കള്ളക്കടത്തുകാരനെയും സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച, മധുബാനി ജില്ലയിലെ സഹർഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് വൻ കഞ്ചാവ് വേട്ട നടന്നത് (major drug bust in Bihar ).
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നടപടിയിൽ, ഒരു ട്രാക്ടർ ട്രോളിയിൽ ഒളിപ്പിച്ച നിലയിൽ 301 കിലോ 200 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ കണ്ടെടുത്ത കഞ്ചാവിന് ഏകദേശം 75 ലക്ഷം രൂപ വിലവരും. ആർക്കും സംശയം തോന്നാതിരിക്കാൻ വളരെ സമർത്ഥമായി മണൽക്കൂനയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ കഞ്ചാവ്. സഹർഘട്ട് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് ഈ നടപടി സ്വീകരിച്ചത് .