
മധ്യപ്രദേശ്: ഇൻഡോറിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ചയാളെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു(Cannabis). മഹേശ്വർ സ്വദേശിയായ സോഹൻ ദാവർ എന്നയാളാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 10 കിലോയിലധികം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശം വളഞ്ഞാണ് ഇയാൾ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8/20 പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.