
മധ്യപ്രദേശ്: ഗ്വാളിയോറിലെ ന്യൂ ജെ.എ.എച്ച് ആശുപത്രിയിൽ കാൻസർ രോഗി തൂങ്ങിമരിച്ചു(suicide). ആശുപത്രിയിൽ അഞ്ചാം നിലയിലെ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രാംകരൺ റാത്തോഡ്(70) എന്ന രോഗിയാണ് ആത്മഹത്യ ചെയ്തത്.
ഇയാൾ രക്താർബുദ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിച്ചത്. അസഹനീയമായ വേദനയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. വാർഡിന്റെ ജനാലയിൽ ടവൽ ഉപയോഗിച്ച് കുരുക്ക് ഉണ്ടാക്കിയാണ് ഇയാൾ കൃത്യം നടത്തിയത്.
സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധിയിൽപെട്ടപ്പോഴേക്കും രോഗിക്ക് ജീവൻ നഷ്ടമായിരുന്നു.