
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിനെതിരെ ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷ. ഐ.ഒ.എ എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ അറിവില്ലാതെയാണ് താൻ പ്രവർത്തിച്ചതെന്ന ആരോപണവും ഉഷ നിഷേധിച്ചു.
സി.എ.ജി റിപ്പോർട്ടിൽ ഐ.ഒ.എ ട്രഷറർ സഹദേവ് യാദവ് ഉന്നയിച്ച അവകാശവാദങ്ങൾ നിരാകരിച്ച അവർ, നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.