National
റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാൻ 1865.68 കോടി രൂപ വകയിരുത്തി മന്ത്രിസഭ; ഇത്തവണ ബോണസ് ലഭിക്കുക 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് | bonus
യോഗ്യരായ ഓരോ ജീവനക്കാരനും നൽകാവുന്ന പരമാവധി ബോണസ് തുക 17,951 രൂപയാണ്.
മുംബൈ: ദീപാവലി ഉത്സവം പ്രമാണിച്ച് റെയിൽവേ ജീവനക്കാർക്ക് നൽകുന്ന ഉത്സവ ബത്തയുടെ തുകയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയാതായി റിപ്പോർട്ട്(bonus).
1865.68 കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. യോഗ്യരായ ഓരോ ജീവനക്കാരനും നൽകാവുന്ന പരമാവധി ബോണസ് തുക 17,951 രൂപയാണ്.
ഇത്തവണ യോഗ്യരായ 11 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ദീപാവലിയ്ക്ക് ബോണസ് ലഭിക്കുക. എല്ലാ വർഷവും ദുർഗ്ഗാ പൂജ അവധി ദിവസങ്ങൾക്ക് മുമ്പായാണ് തുക കൈമാറുക.