സി. സദാനന്ദൻ എം.പി. സ്‌പൈസസ് ബോർഡ് ഡയറക്ടർ; ഒരു വർഷമായി ഒഴിഞ്ഞുകിടന്ന തസ്തികയിൽ നിയമനം | C Sadanandan

bjp
Updated on

ന്യൂഡൽഹി: രാജ്യസഭാ അംഗങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി സി. സദാനന്ദൻ (C Sadanandan) എം.പി.യെ സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു. ഒരു വർഷക്കാലമായി ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കാണ് കണ്ണൂർ സ്വദേശിയായ മലയാളി എം.പിക്ക് നിയമനം ലഭിച്ചത്. ബി.ജെ.പി. നേതാവായ സി. സദാനന്ദൻ 2016-ൽ കൂത്തുപറമ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയാണ് അദ്ദേഹം.

ബി.ജെ.പി. നേതാവായ സി. സദാനന്ദന് 30 വയസ്സുള്ളപ്പോഴാണ് അക്രമത്തിൽ രണ്ട് കാലുകളും നഷ്ടമായത്. 1994 ജനുവരി 25-ന് രാത്രി കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സി.പി.എം. പ്രവർത്തകരാൽ അക്രമിക്കപ്പെട്ടത്. അക്രമി സംഘം ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റുകയായിരുന്നു. സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ എട്ട് സി.പി.എം. പ്രവർത്തകരെ ഏഴു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ ഉത്തരവ് 2025 ഫെബ്രുവരിയിൽ ഹൈക്കോടതി ശരിവച്ചിരുന്നു.

Summary

C. Sadanandan MP has been appointed as a Director on the Spices Board under the category for Rajya Sabha members, filling a position that remained vacant for a year. Sadanandan, a BJP leader from Kannur who contested in Koothuparamba in 2016, is a state leader of a teachers' organization.

Related Stories

No stories found.
Times Kerala
timeskerala.com