ന്യൂഡൽഹി : രാഷ്ട്രീയ തന്ത്രവുമായി ബി ജെ പി. സി പി എം ആക്രമണത്തിൽ കാലുകൾ നഷ്ടമായ ആർ എസ് എസ്, ബി ജെ പി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് എത്തുന്നു. (C Sadanandan Master to Rajyasabha)
ഇതിനായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. 3 പതിറ്റാണ്ടുകൾക്ക് മുൻപാണ് സി പി എം ആക്രമണത്തിൽ കണ്ണൂരുകാരനായ സദാനന്ദൻ മാസ്റ്റർക്ക് കാലുകൾ നഷ്ടമായത്.
അദ്ദേഹം അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്ന് മോദിയടക്കം പറഞ്ഞിരുന്നു. നിലവിൽ അദ്ദേഹം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറാണ്.