
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥി സി.പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു(C. P. Radhakrishnan). 452 വോട്ടുകൾ നേടിയാണ് സിപി രാധാകൃഷ്ണൻ വിജയം ഉറപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്ത്യാ ബ്ലോക്കിന്റെ സംയുക്ത സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയുമായുള്ള വിജയ ഭൂരിപക്ഷം 152 വോട്ടുകളാണ്.
എതിർ സ്ഥാനാർഥിയായ ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ വൈകുന്നേരം 5 മണിക്ക് അവസാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ ഉപരാഷ്ട്രപതി ധൻഖർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്.