

സി എ പരീക്ഷ വിജയിച്ച പലരുടേയും കഠിനാധ്വാനത്തിന്റെ കഥകൾ നമ്മളെല്ലാം കേട്ടിട്ടുള്ളതാണ്. എന്നാൽ സി എ പരീക്ഷ വിജയിച്ച മകനെ കെട്ടിപിടിച്ച് വികാരാധീനനാകുന്ന ഒരു പിതാവിന്റെ കാഴ്ച നമ്മുക്ക് പുതിയതാണ്. കഴിഞ്ഞ ദിവസമാണ് 2025 സെപ്റ്റംബറില്‍ നടന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് എന്നീ പരീക്ഷകളുടെ ഫലം പുറത്തുവന്നത്. പരീക്ഷയിൽ വിജയിച്ച റോഷൻ സിൻഹയെ കെട്ടിപ്പിടിക്കുന്നു അച്ഛന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. (C A Examination)
പരീക്ഷ ഫലം വന്നതോട് കൂടി റോഷൻ സിൻഹ വിജയിച്ച വിവരം അമ്മ അറിഞ്ഞു. ജോലി കഴിഞ്ഞ് പച്ചക്കറി കവറുമായി വീട്ടിലെത്തുന്ന അച്ഛനോട് മകൻ സി.എ. പാസായി എന്ന് അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. പിന്നീട് ഒന്നും നോക്കാതെ അച്ഛൻ ഉടൻ തന്നെ കയ്യിലുള്ള ബാഗുകൾ താഴെയിട്ട് മകനെ വാരിപ്പുണരുന്നതാണ് കാണാൻ കഴിയുന്നത്.