
ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസാവാദറിലും ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നു. അതേസമയം കേരളത്തിലെ നിലമ്പൂരിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ കോൺഗ്രസും എതിരാളികളേക്കാൾ മുന്നിലാണ്.(Bypolls in five constituencies in four states)
ഗുജറാത്തിലെ കാഡി സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുന്നതായി ട്രെൻഡുകൾ വ്യക്തമാക്കുന്നു. ജൂൺ 19നാണ് നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.