
മഹാരാഷ്ട്ര: താനെയിൽ മോട്ടോർ സൈക്കിളിൽ ബസ് ഇടിച്ചു(accident). അപകടത്തിൽ ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് താനെയിലെ ഭിവണ്ടിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് സൈക്കിളിൽ ഇടിച്ചത്.
അപകട സമയം ബസിൽ 30 ഓളം പേർ ഉണ്ടായിരുന്നു. എന്നാൽ ബസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ 7 മണിയോടെ ഘോഡ്ബന്ദർ റോഡിലാണ് അപകടം നടന്നത്. അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.