
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു(Rudraprayag). അപകടത്തിൽ ഒരാൾ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സംഭവസമയത്ത് ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
10 പേരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇവർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ബസ് മുകളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് മറിയുകയായിരുന്നു.