
സാംബ: ജമ്മു-കശ്മീരിലെ സാംബയിൽ ബസ് അപകടത്തിൽപെട്ടു(Bus falls). ജമ്മു-പത്താൻകോട്ട് ഹൈവേയിൽ നിന്ന് തെന്നിമാറിയ ബസ് മലയിടുക്കിലേക്ക് മറിയുകായിരുന്നു.
മാതാ വൈഷ്ണോ ദേവിയുടെ ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടം ഉണ്ടായ ഉടൻ തന്നെ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സാംബയിലെ ആശുപത്രിയിലേക്ക് മാറ്റിയാതായി അധികൃതർ പറഞ്ഞു.