
ജമ്മു കശ്‍മീർ: ജമ്മുവിലെ കത്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു(Bus Falls). മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്ന് ഡൽഹിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ രാകേഷാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം, ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ അംഭല്ലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പെട്ടെന്നുള്ള വളവിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.