
വാൽപാറ: തമിഴ്നാട് വാൽപാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു(Bus falls). അപകടത്തിൽ 27പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബസ് 20 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. തിരുപ്പൂരിൽ നിന്നും വാൽപാറയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ വാൽപാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദംശങ്ങൾ പുറത്തു വന്നിട്ടില്ല.