
ബോട്ടാഡ് : ഗുജറാത്തിലെ ബോട്ടാഡിൽ സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുകയറി അപകടമുണ്ടായി(Bus collide). അപകടത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വിനോദസഞ്ചാരികളുമായി പോയ ബസ് ആണ് അപകടത്തിൽപെട്ടത്. അതേസമയം പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.