
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാലിൽ സുരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞു(Heavy rain). ഗണ്ടേർബാൽ ജില്ലയിലെ കുള്ളനിയിലാണ് സംഭവം നടന്നത്. ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി പോയ ബസാണ് സിന്ധ് നദിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം. ബസിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം അപകടസമയം ചെങ്കുത്തായ പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.