സൗദിയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു : 42 മരണമെന്ന് റിപ്പോർട്ട്, ഏറെയും ഹൈദരാബാദിൽ നിന്നുള്ളവർ | Accident

മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്നാണ് പ്രാഥമിക വിവരം
Bus carrying Indian Umrah pilgrims meets with accident in Jeddah, 40 dead, reports say
Published on

ഹൈദരാബാദ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 പേർ മരിച്ചതായി റിപ്പോർട്ട്. തീർത്ഥാടകർ യാത്ര ചെയ്ത ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്.(Bus carrying Indian Umrah pilgrims meets with accident in Jeddah, 42 dead, reports say)

ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. മദീനയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽപ്പെട്ട സംഘത്തിൽ അധികവും ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് ഉൾപ്പെട്ടിരുന്നത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും കൂടുതലാണെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് സൗദി അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com