
ബഫല്ലോ: ന്യൂയോർക്ക് ഹൈവേയിൽ ഇന്ത്യക്കാരുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു(Bus accident). അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്.
ബഫല്ലോയിൽ നിന്ന് 40 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ബസിൽ യാത്രക്കാരായി ഇന്ത്യ, ചൈന, ഫിലിപ്പീൻസ് വംശജർ ഉൾപ്പടെ 54 പേർ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് 8 ഹെലികോപ്റ്ററുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.