
പുർബ ബർദ്മാൻ: പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്വാനിൽ ബസ് അപകടത്തിൽപെട്ടു(Bus accident). അപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ബർധമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവെശിപ്പിച്ചിരിക്കുകയാണ്.