
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജെസിബി അപകടത്തിൽപ്പെട്ടു(Bulldozer falls). ജാബ്ലിയിലെ ദേശീയപാത 5 ലാണ് അപകടം നടന്നത്.
മണ്ണിടിച്ചിലിൽ തടസ്സപ്പെട്ട ഒരു റോഡ് തുറക്കുന്നതിനിടയിൽ കുത്തനെയുള്ള മലഞ്ചെരുവിലൂടെ ജെസിബി താഴേക്ക് വീഴുകയായിരുന്നു.
300 മീറ്റർ താഴ്ചയിലേക്കാണ് വാഹനം വീണത്. അപകടത്തിൽപെട്ട ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.