
ന്യൂഡൽഹി: ദര്യഗഞ്ചിൽ കെട്ടിടം തകർന്ന് 3 പേർക്ക് ദാരുണാന്ത്യം(Building collapses). അപകടത്തിൽ സുബൈർ, ഗുൽസാഗർ, തൗഫിഖ് എന്നിവരാണ് കൊല്ലപെട്ടത്.
നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവിടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു.
സത്ഭവന പാർക്ക്, ഘട്ട മസ്ജിദ്, റിംഗ് റോഡ് എന്നിവയ്ക്ക് സമീപമാണ് അപകടം നടന്നത്. 4 ഫയർ എഞ്ചിനുകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.