പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. രാത്രിയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.(Building collapse in Palghar, Death toll rises to 15)
ബുധനാഴ്ച പുലർച്ചെ 12.05 ന് വിരാർ പ്രദേശത്തെ വിജയ് നഗറിൽ 50 ഓളം ഫ്ലാറ്റുകൾ അടങ്ങുന്ന അനധികൃത നാല് നില കെട്ടിടം തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന ഒരു വാടക വീടിന് മുകളിൽ തകർന്നുവീണു.