Building collapse in Delhi

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; രണ്ടു മരണം സ്ഥിരീകരിച്ചു

Published on

ന്യൂ​ഡ​ല്‍​ഹി: ഡൽഹിയിലെ സി​ലം​പൂ​രി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മരണം സ്ഥിരീകരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഇപ്പോഴും തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. 12 പേ​ര്‍ അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.നാ​ല് പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ ഉ​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Times Kerala
timeskerala.com