'ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമായി വിനിയോഗിക്കണം': പ്രധാനമന്ത്രി, കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്രം, നിർമ്മല സീതാരാമന് റെക്കോർഡ് | PM Modi

കേരളത്തിന്റെ നേട്ടം സാമ്പത്തിക സർവേയിൽ
'ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമായി വിനിയോഗിക്കണം': പ്രധാനമന്ത്രി, കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്രം, നിർമ്മല സീതാരാമന് റെക്കോർഡ് | PM Modi
Updated on

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം എംപിമാർ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനൊപ്പം പരിഹാരങ്ങൾ കൂടി നിർദ്ദേശിക്കുന്ന മാതൃകയാണ് എംപിമാർ പിന്തുടരേണ്ടതെന്ന് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.(Budget session should be used constructively, says PM Modi)

തുടർച്ചയായി ഒൻപതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന വനിതാ ധനമന്ത്രിയെന്ന ചരിത്ര നേട്ടം നിർമ്മല സീതാരാമൻ സ്വന്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ മികച്ച അവസരം ഈ കരാർ ഒരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ പ്രത്യേകം പ്രശംസിച്ചു. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്നീ മേഖലകളിലെ കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു.

കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം വിലയിരുത്തി. ഓരോ ദരിദ്ര കുടുംബത്തിനും പ്രത്യേകം 'മൈക്രോ പ്ലാനുകൾ' തയ്യാറാക്കി സർക്കാർ സേവനങ്ങളും ഡിജിറ്റൽ ട്രാക്കിംഗും ഉറപ്പാക്കിയത് നിർണ്ണായകമായി. ആധാർ, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്കുള്ള ഐഡി കാർഡ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ പാവപ്പെട്ട കുടുംബങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ കേരളത്തിന് സാധിച്ചു.

സേവന ദാതാവായും കമ്മ്യൂണിറ്റി മോണിറ്ററായും കുടുംബശ്രീ ശൃംഖല നിർണ്ണായക പങ്ക് വഹിച്ചു. കേന്ദ്ര പദ്ധതികൾ സംസ്ഥാന തലത്തിൽ നവീകരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ രീതി സാമൂഹിക സംരക്ഷണത്തോടുള്ള ആത്മാർത്ഥത വെളിപ്പെടുത്തുന്നതാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com