ചെന്നൈ: ഡിഎംകെ സർക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. സംസ്ഥാന ബജറ്റ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണെന്നും എല്ലാ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുന്നുണ്ടെന്നും അണ്ണാമലൈ അവകാശപ്പെട്ടു.
"എല്ലാ വർഷവും ഡിഎംകെ പുറത്തിറക്കുന്ന ബജറ്റ്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാതെ, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പൊള്ളയായ പ്രഖ്യാപനങ്ങളാണ്. ആയിരക്കണക്കിന് കോടികളുടെ അഴിമതി മാത്രം നടത്തി എന്നതിൽ അത്ഭുതപ്പെടാനില്ല." - അണ്ണാമലൈ എക്‌സിൽ കുറിച്ചു.
എക്‌സിലുള്ള അണ്ണാമലൈയുടെ പോസ്റ്റിനൊപ്പം ഒഴിഞ്ഞ കസേരകളുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഇത് ഡിഎംകെയുടെ ബജറ്റിലെ അർത്ഥശൂന്യതയും ഉത്തരവാദിത്തക്കുറവുമാണെന്നും അണ്ണാമലൈ വിശേഷിപ്പിച്ചു.