
ദുബായ്: നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രവാസികളെ തീര്‍ത്തും അവഗണിച്ചെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐ.സി.എഫ്) ആരോപിച്ചു(Budget 2025).
"പ്രവാസികള്‍ വഴി രാജ്യത്തെത്തുന്ന പണം രാജ്യത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നു" എന്ന പ്രസ്താവനയില്‍ ഒതുങ്ങിയിരിക്കുകയാണ് ബജറ്റിൽ പ്രവാസി പരാമര്‍ശം. എന്നാൽ, അതിനായി വിദേശങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനോ ക്ഷേമം ഉറപ്പാക്കുന്നതിനോ പദ്ധതികള്‍ ഉണ്ടാവുന്നില്ല എന്നത് തുടരുകയാണെന്നും ഐ.സി.എഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല; രാജ്യത്തിന്റെ ഭാഗമായ പ്രവാസി സമൂഹത്തോടുള്ള ഈ അവഗണന 'വികസിത് ഭാരത്' എന്ന മുദ്രാവാക്യത്തെ എത്രത്തോളം സാധൂകരിക്കുന്നതാണ് എന്ന് ഭരണാധികാരികള്‍ ചിന്തിക്കേണ്ടതുണ്ടെന്നും പ്രസ്താവന പറയുന്നു.