കേന്ദ്ര ബജറ്റിൽ ബിഎസ്എൻഎല്ലിൻ്റെ വിഹിതം കുത്തനെ കുറച്ചു

കേന്ദ്ര ബജറ്റിൽ ബിഎസ്എൻഎല്ലിൻ്റെ വിഹിതം കുത്തനെ കുറച്ചു
Published on

കേന്ദ്ര ബജറ്റിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന് നീക്കിവച്ചത് 33757 കോടി. 2024-25 സാമ്പത്തിക വർഷത്തേക്ക് 72027 കോടി രൂപ നീക്കിവച്ച സർക്കാർ, ഇപ്പോൾ നിക്ഷേപം 53 ശതമാനം കുറച്ചു. 15000 കോടി രൂപയുടെ 45 കരാർ നടപ്പിലാക്കിയ ബിഎസ്എൻഎൽ വരുമാനത്തിൽ വൻ വളർച്ച പ്രതീക്ഷിക്കുമ്പോഴാണ് ഇത്.

ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയവയ്ക്കൊപ്പം മുന്നേറാൻ ബിഎസ്എൻഎൽ വളരെക്കാലമായി ബുദ്ധിമുട്ടുകയായിരുന്നു . ബിഎസ്എൻഎല്ലിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയത്. ഇതിന് വേണ്ടി 2024 സാമ്പത്തിക വർഷത്തിലും അരലക്ഷം കോടിയിലേറെ രൂപ പൊതുമേഖലാ സ്ഥാപനത്തിന് കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന് ശേഷമാണ് 4ജി സേവനങ്ങൾ അവതരിപ്പിക്കാൻ തക്ക വളർച്ചയിലേക്ക് ബിഎസ്എൻഎൽ കടന്നത്. 2022 മുതൽ 5G സേവനങ്ങൾ പുറത്തിറക്കിയ സ്വകാര്യ എതിരാളികളെ അപേക്ഷിച്ച് BSNL വളരെ കുറഞ്ഞ 4G താരിഫാണ് 2024 ൽ പുറത്തിറക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com