
ഡൽഹി : ഇന്ത്യാ – പാക് അതിർത്തിയിൽ പഞ്ചാബിലെ സീറോ ലൈനിനോട് ചേർന്നുള്ള കർഷകർക്ക് നോട്ടീസ് നൽകി ബി.എസ്.എഫ് .കൃഷിയിടങ്ങളിലെ വിളകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്നാണ് കർഷകർക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ 530 കിലോമീറ്റർ ദൂരത്തിൽ 45000 ഏക്കറോളം സ്ഥലത്ത് കർഷകർ കൃഷി ചെയ്യുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുർ, തരൻതരൻ, ഫസിൽക ജില്ലകളിൽ ജില്ലാ അധികൃതർ തന്നെ ഇത് സംബന്ധിച്ച് ഉച്ചഭാഷിണികൾ വഴി അറിയിപ്പ് നൽകുന്നതായും റിപ്പോർട്ടുകൾ..
അതിർത്തിയിൽ പരിശോധനയ്ക്ക് കൃഷിയിടങ്ങൾ വെല്ലുവിളിയാകുന്നുവെന്നും നുഴഞ്ഞുകയറ്റക്കാർക്ക് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ഈ പാടങ്ങൾ സുരക്ഷിത കവചമായി മാറുന്നുവെന്നും ബിഎസ്എഫ് വിലയിരുത്തി.