

ഛപ്ര: ബീഹാറിലെ ഛപ്ര ജില്ലയിൽ മധ്യവയസ്‌കനെ ക്രൂരമായി കൊലപ്പെടുത്തി (Murder). മാഞ്ചി നഗർ പഞ്ചായത്തിലെ ദക്ഷിണ്‍ തോലയിൽ താമസിക്കുന്ന സൂരജ് പ്രസാദാണ് (55) ക്രൂരമായി കൊല്ലപ്പെട്ടത്. ദക്ഷിണ്‍ തോലയിലെ ഒരു കെട്ടിടത്തിന്റെ മുറിയിലെ കട്ടിലിന് അടിയിൽ നിന്നുമാണ് മൃതദേഹം കണ്ടുകിട്ടുന്നത്. കൊലയാളി പ്രസാദിന്റെ രണ്ടു കണ്ണുകളും ചൂഴെന്നടുത്തു. ഇത് കൂടാതെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേൽപ്പിച്ചു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ, പ്രസാദിന്റെ ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും സംഭവസ്ഥലത്തെത്തി. കഴിഞ്ഞ പത്ത് വർഷമായി ഗ്രാമത്തിന് പുറത്തുള്ള ഒരു പൂന്തോട്ടത്തിലെ ഒരു ചെറിയ മുറിയിൽ സൂരജ് പ്രസാദ് ഒറ്റയ്ക്ക് താമസിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം ഛപ്ര നഗരത്തിലാണ് താമസിക്കുന്നത്, ജോലി ചെയ്യുന്നു.
രാവിലെ, അയൽപക്കത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ഭക്ഷണം നൽകാൻ എത്തിയപ്പോൾ, മുറിയുടെ വാതിൽ തുറന്നിരിക്കുന്നത് കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് അവർ സംശയിച്ചു. അകത്തുകടന്നപ്പോൾ, ഗുരുതരമായ പരിക്കുകളോടെ സൂരജ് പ്രസാദിന്റെ മൃതദേഹം കണ്ടെത്തി. ഉടൻ തന്നെ മാഞ്ചി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കൊലപാതകം രാത്രിയിൽ നടന്നിരിക്കാമെന്ന് കുടുംബം സംശയിക്കുന്നു. കൊല്ലപ്പെട്ട പ്രസാദിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലയാളിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
A sensational and brutal murder was reported in Chhapra district, Bihar, where 55-year-old Suraj Prasad was found murdered in his room near Manjhi town. The body, covered in blood, was found under the bed. The assailants inflicted a horrifying death, goughed out both his eyes and crushed his private parts.