
ബെഗുസാരായിയിലെ സ്റ്റേഷൻ റോഡിന് സമീപമുള്ള ഒരു ധർമ്മശാലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ സ്റ്റേഷൻ റോഡിലുള്ള ഒരു ധർമ്മശാലയിൽ 40 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഗണിത കുമാരി എന്ന സ്ത്രീയാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. നവോക്കോത്തി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ചിത്തരഞ്ജൻ സിങ്ങിന്റെ ഭാര്യയായിരുന്നു അവർ. മൃതദേഹം കണ്ടെത്തിയ വാർത്ത പോലീസിനെ അറിയിച്ചു. വാർത്ത ലഭിച്ചയുടൻ പോലീസ് ധർമ്മശാലയിലെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലത്ത് നിന്ന് മരിച്ചയാളുടെ ഒരു ജോഡി ചെരിപ്പുകളും പൊട്ടിയ വളകളും കണ്ടെത്തി.
അതേസമയം , കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് മൂന്ന് ദിവസമായി അവരെ കാണാനില്ലായിരുന്നു. മരിച്ചയാളുടെ ഭർത്താവ് ചിത്തരഞ്ജൻ സിംഗ് റിഫൈനറിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് എന്തോ ഒരു പ്രശ്നത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ വാക്ക് തർക്കമുണ്ടായി അതിനെ പിന്നാലെയാണ് വീട്ടമ്മയെ കാണാതായത്. തുടർന്ന് ഞായറാഴ്ച, സ്റ്റേഷൻ റോഡിന് സമീപമുള്ള ധർമ്മശാലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഗണിത കുമാരിയാണെന്ന് കണ്ടെത്തിയത്.
പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീ മരിച്ചത് എന്തോ അസുഖം മൂലമാണ്. നിലവിൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. സിറ്റി പോലീസ് സ്റ്റേഷൻ മേധാവി അരുൺ കുമാറിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.