ഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ 'വിഷന്‍ 2035' പദ്ധതിയുടെ രൂപരേഖയുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 2025 ജൂലൈയില്‍ മോദി നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് കെയ്ര്‍ സ്റ്റാർമറിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യ- യുകെ ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള അവസരമായാണ് സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്.
ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ സുരക്ഷാപരമായ വിഷയങ്ങളും ചർച്ചാവിഷയമാകും. ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്ന സന്ദർശനകുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.