
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ബ്രിട്ടീഷ് പൗരൻ രക്ഷപ്പെട്ടു (Ahmedabad plane crash). വിമാനത്തിലെ 11 A എന്ന സീറ്റ് നമ്പറിൽ യാത്ര ചെയ്ത രമേശ് വിശ്വാസ് കുമാർ ആണ് രക്ഷപെട്ടത്. ഇദ്ദേഹം എമർജൻസി എക്സിറ്റ് വഴിയാണ് രക്ഷപെട്ടത്. ഇയാൾ ആശുപത്രയിൽ ചികിത്സയിൽ തുടരുന്നതായാണ് ലഭ്യമായ വിവരം.
അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞതായാണ് ആദ്യം പുറത്തു വന്ന വിവരം. വിമാനത്തിനുള്ളിൽ രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ഉൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ AI171 ആണ് ഇന്ന് ഉച്ചയ്ക്ക് 1:38 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് പതിച്ചത്.