
പാട്ന: ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. സുൽത്താൻഗഞ്ച് – അഗുവാനി പാലമാണ് തകർന്നുവീണത്. പാലത്തിന്റെ രണ്ട് തൂണുകളാണ് ഗംഗയിലേക്ക് തകർന്ന് വീണത്. മൂന്നാം തവണയാണ് നിർമണത്തിനിടെ ഈ പാലം തകരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 1710 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. എസ്പി സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമിക്കുന്നത്.