
പാറ്റ്ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. പാറ്റ്ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ബക്തിയാർപുർ-താജ്പുർ ഗംഗാ മഹാസേതു പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് പാലം പണിയുന്നത്. ഇതിന്റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.