
പഞ്ചാബ്: നൂർപൂർ ജട്ടൻ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ(B.R. Ambedkar). പ്രതിമയുടെ രണ്ട് കൈകളും തകർന്ന നിലയിലാണുള്ളത്. സംഭവത്തിൽ, ചബ്ബേവാളിലെ അംബേദ്കർ സേന ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി കുൽവന്ത് സിംഗ് ഭൂനോ പോലീസിൽ പരാതി നൽകി.
അതേസമയം നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ഖാലിസ്ഥാൻ അനുകൂല നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൺ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 298 പ്രകാരം മഹിൽപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏഴ് ദിവസത്തിനുള്ളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഗർശങ്കറിൽ പാർട്ടി പ്രതിഷേധം ആരംഭിക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. മാത്രമല്ല; അംബേദ്കറുടെ പ്രതിമകൾക്ക് പഞ്ചാബ് സർക്കാർ സുരക്ഷാ കവചം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.