
മുംബൈ: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു.പണം തിരികെ ആവശ്യപ്പെട്ട മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗീക പീഡനത്തിന് വിധേയരാക്കുകയും ചെയ്‌തത്.
ഗൗതം ദിലീപ് ഗോസ്വാമി എന്നയാളില്‍ നിന്നാണ് ആണ്‍കുട്ടികൾ പണം കടംവാങ്ങിത്. എന്നാല്‍ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ ഗൗതം, മൂന്ന് സഹായികളെയും കൂട്ടി ആണ്‍കുട്ടികളെ വാഹനത്തില്‍ കയറ്റി ആദ്യം പുണെയിലേക്കും പിന്നീട് മുംബൈയിലേക്കും കൊണ്ടുപോയി.
സംഭവത്തിൽ ഗൗതം ദിലീപ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ സഹായിച്ച ധീരജ് (25), ഭരത് (21), പഞ്ചുഭായ് ഗോസ്വാമി (45) എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
മര്‍ദനത്തിന്റെയും പീഡനത്തിന്റെയും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങാനായിരുന്നു പ്രതികളുടെ നീക്കം. ഇരകളില്‍ ഒരാള്‍ക്ക് 19 വയസാണ് പ്രായം. മറ്റൊരു ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണ്.