മുംബൈയിൽ ജന്മാഷ്ടമി ഉത്സവങ്ങൾക്കായുള്ള തയ്യാറെടുപ്പ് പരിശീലനത്തിനിടെ ആൺകുട്ടിയ്ക്ക് ദാരുണാന്ത്യം | Boy dies

മഹേഷ് ജാദവ് എന്ന കുട്ടിയാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
Boy dies
Published on

മുംബൈ: ജന്മാഷ്ടമി ഉത്സവങ്ങൾക്കായുള്ള തയ്യാറെടുപ്പ് പരിശീലനത്തിനിടെ 11 വയസുകാരന് ദാരുണാന്ത്യം(Boy dies). മഹേഷ് ജാദവ് എന്ന കുട്ടിയാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

തൈര് നിറച്ച കളിമൺ പത്രം ഉടയ്ക്കാൻ കുട്ടികൾ ചേർന്ന് പിരമിഡ് നിർമ്മിക്കുകയും അതിനു മുകളിൽ കയറി കലമുടയ്ക്കുകയും ചെയ്യും. ഇതിനിടയിൽ പിരമിഡ് തകർന്നാണ് കുട്ടി നിലത്തു വീണത്.

തുടർന്ന് തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com