

മഹാരാഷ്ട്ര: ബോംബെ ഹൈക്കോടതിക്ക് നേരെ വീണ്ടും ബോംബ് ഭീഷണി(bomb threat). ഇമെയിൽ വഴിയാണ് ഭീഷനായി സന്ദേശം എത്തിയത്. സന്ദേശം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ കോടതി പരിസരത്ത് അടിയന്തര തിരച്ചിൽ നടന്നു.
ഹൈക്കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ കോടതി പരിസരത്ത് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുകയാണ്.
മാത്രമല്ല; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ കോടതിയിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഭീഷണി വ്യാജമായിരിക്കാമെന്നാണ് വിലയിരുത്തൽ.