
മുംബൈ: ലോക്കൽ ട്രെയിനുകളിൽ അപകടങ്ങൾ ഒഴിവാക്കാൻ ഓട്ടോമാറ്റിക് വാതിലുകൾ സ്ഥാപിക്കുന്ന കാര്യം മുഖവിലയ്‌ക്കെടുക്കണമെന്ന് ബോംബെ ഹൈക്കോടതി(trains). സെൻട്രൽ റെയിൽവേയോട് കാര്യങ്ങൾ വിലയിരുത്താനും കോടതി നിർദ്ദേശിച്ചു. പ്രതിദിനം 10 മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജ്ജിയിൽ ഇടപെടുകയായിരുന്നു കോടതി.
ജൂൺ 9 ന് മുംബ്ര തീവണ്ടി അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാതിലിന് അടുത്ത് നിന്ന യാത്രക്കാർ പാളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. ഈ സംഭവം മുംബൈയിൽ ലോക്കൽ ട്രെയിൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരുന്നു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും "സീറോ ഡെത്ത്" എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെയും ഭാഗമായാണ് ൻ ഓട്ടോമാറ്റിക് വാതിലുകൾ സ്ഥാപിക്കുന്ന നടപടി ചീഫ് ജസ്റ്റിസ് ആരാധെ ദക്ഷിണ റയിൽവേയോട് നിർദ്ദേശിച്ചത്.