
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ 6 സ്‌കൂളുകളിൽ ബോംബ് ഭീഷണി(Bomb threats). ഫോൺ കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ 6.35 നും 7.48 നും ഇടയിലാണ് സംഭവം.
പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ, ബിജിഎസ് ഇന്റർനാഷണൽ സ്‌കൂൾ, റാവു മാൻ സിംഗ് സ്‌കൂൾ, കോൺവെന്റ് സ്‌കൂൾ, മാക്‌സ് ഫോർട്ട് സ്‌കൂൾ, ദ്വാരകയിലെ ഇന്ദ്രപ്രസ്ഥ ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളാണ് ഭീഷണി നേരിട്ടത്.
വിവരം ലഭിച്ചയുടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡോഗ് സ്‌ക്വാഡ്, ഫയർ ഫോഴ്‌സ് സംഘങ്ങൾ, പോലീസ് സംഘങ്ങൾ തുടങ്ങിയവർ സംയുക്തമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.