
കർണാടക: ബാംഗ്ലൂരിലെ 40 സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി(Bomb threat). ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചയുടൻ മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസും ബോംബ് സ്ക്വാഡുകളും പരിസരത്ത് പരിശോധന നടത്തി.
രാജരാജേശ്വരി നഗർ, കെങ്കേരി എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകളിലാണ് അജ്ഞാത ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. roadkill 333@atomicmail.io എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഒന്നിലധികം സ്കൂളുകൾക്ക് സന്ദേശം ലഭിച്ചത്.
സന്ദേശത്തിന്റെ പൂർണ്ണ രൂപം:
"സ്ഫോടകവസ്തുക്കൾ കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. നിങ്ങളെയെല്ലാം ഞാൻ ഈ ലോകത്തിൽ നിന്ന് തുടച്ചുനീക്കും. ഒരു ആത്മാവ് പോലും അതിജീവിക്കില്ല. വാർത്തകൾ കാണുമ്പോൾ ഞാൻ സന്തോഷത്തോടെ ചിരിക്കും. പക്ഷേ മാതാപിതാക്കൾ സ്കൂളിൽ എത്തുന്നത് കാണുകയും അവരുടെ കുട്ടികളുടെ തണുത്ത, ഛിന്നഭിന്നമായ ശരീരങ്ങൾ എന്നെ സ്വീകരിക്കുകയും ചെയ്യും"