
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്കൂളിൽ ഇന്നും ബോംബ് ഭീഷണി സന്ദേശമെത്തി(Bomb threat). ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഡൽഹി ദ്വാരകയിലെ മാക്സ്ഫോർട്ട് സ്കൂളിലാണ് ഭീഷണി സന്ദേശം എത്തിയത്.
രാവിലെ 7.05 നാണ് സംഭവം നടന്നത്. സന്ദേശം ലഭിച്ചയുടൻ ദ്വാരകയിലെ സെക്ടർ 7 ലെ സ്കൂളിനുള്ളിൽ പോലീസ് സംഘങ്ങളും ബോംബ് സ്ക്വാഡുകളും ഫയർ ടെൻഡറുകളും തിരച്ചിൽ തുടരുകയാണ്.
എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.